'ചിരി'യിലേക്ക് വിളിച്ചു, മൊബൈല്‍ ഫോണ്‍ കിട്ടി; നന്ദന ചിരിച്ചു......
ആലുവ: പോലീസിന്റെ 'ചിരി' ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ച വിദ്യാര്‍ഥിനിക്ക് ഉടനെയെത്തി സഹായം. മാണിക്കമംഗലം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദന പഠനത്തെ സംബന്ധിക്കുന്ന സങ്കടം പറയുന്നതിനാണ് 'ചിരി' യിലേക്ക് വിളിച്ചത്.......
പഠിക്കാന്‍ മിടുക്കിയായ അയ്യമ്പുഴ ചുള്ളി സ്വദേശിനിയാണ് നന്ദന. പിതാവ് ഒമ്പതു മാസമായി അസുഖബാധിതനായി കിടപ്പിലാണ്. ബേക്കറി ജോലി ചെയ്തുവന്നിരുന്ന അമ്മയ്ക്ക് ഇതുമൂലം ജോലിക്ക് പോകാന്‍ കഴിയാതെ വന്നുഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ യുവജന സംഘടനകള്‍ ഇടപെട്ട് നന്ദനയ്ക്ക് ഒരു ടി.വി. വാങ്ങി നല്‍കി. എന്നാല്‍, അധ്യാപകര്‍ നല്‍കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സംശയനിവാരണം നടത്താനും നിര്‍വാഹമില്ലാതെ വന്നപ്പോഴാണ് പോലീസിന്റെ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ച് നന്ദന സങ്കടം പറഞ്ഞത്.
ഉടന്‍തന്നെ പോലീസ് ആസ്ഥാനത്തു നിന്ന് അയ്യമ്പുഴ എസ്.എച്ച്.ഒ തൃദീപ് ചന്ദ്രനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. വീട്ടിലെത്തി അവസ്ഥ മനസ്സിലായ പോലീസ്,നന്ദനയ്ക്ക് പഠിക്കാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയതോടെ നന്ദനയില്‍ ചിരി വിടര്‍ന്നു.......