Menu

കാവൽ കൈരളി ഓണപ്പതിപ്പ്

കേരള പോലീസ് അസോസിയേഷൻ മുഖമാസിക കാവൽ കൈരളി ഓണപ്പതിപ്പ് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സെക്രട്ടറിയേറ്റിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

കാവൽ കൈരളി ഓണപ്പതിപ്പ് തയ്യാറാക്കാൻ തീരുമാനിച്ച് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും പൊലീസിലെ എഴുത്തുകാരും ഉൾപ്പെടെയുള്ളവരുടെ ലേഖനങ്ങളും കഥകളും കവിതകളും ഉൾപ്പെടുത്തി. ഒരു സർവീസ് മാഗസിൻ എന്നതിനേക്കാൾ മുഖ്യധാരാ മാസികകളടങ്ങുന്ന സാംസ്കാരിക ഇടത്തിലേക്ക് കാവൽ കൈരളിയും അതിന്റെ നിറസാന്നിധ്യം അറിയിക്കുകയാണ്.

ടി പത്മനാഭൻ
എം കെ സാനു
സി രാധാകൃഷ്ണൻ
ഡോ. പി കെ രാജശേഖരൻ
ഡോ.അലക്സാണ്ടർ ജേക്കബ് ഐ പി എസ്
വിജു നായരങ്ങാടി
ജി ആർ ഇന്ദുഗോപൻ
ജേക്കബ് എബ്രഹാം
കെ എസ് രതീഷ്
ശ്രീകണ്ഠൻ കരിക്കകം
ഗ്രേസി
അജിജേഷ് പച്ചാട്ട്
എസ് ജെ സുജിത് മ്യൂസ് മേരി
അൻവർ അലി
വി എസ് ബിന്ദു
പ്രദീപ് എസ് എസ്
ജയകുമാർ ചെങ്ങമനാട്
പ്രകാശൻ മടിക്കൈ ജോസിൽ സെബാസ്റ്റ്യൻ നിധീഷ് ജി
വി കെ പ്രകാശ് തുടങ്ങിയവർ കാവൽ കൈരളി ഓണപ്പതിപ്പിൽ അണിനിരക്കുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.കെ.പി.പ്രവീൺ സംസ്ഥാന ട്രഷറർ ശ്രീ. സുധീർഖാൻ. എ. സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ. ഷിനോദാസ് എസ്സ്. ആർ. കാവൽ കൈരളി എഡിറ്റർ ശ്രീ.സനൽ ചക്രപാണി എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ.സുജിത്ത് എസ്. ജെ. എന്നിവർ പങ്കെടുത്തു..