ഇടുക്കി മറയൂരിൽ കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടയിലുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ, ഇൻസ്പെക്ടർ രതീഷ് എന്നിവരുടെ ചികിത്സാ പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
പ്രീയ സഹപ്രവർത്തകരെ,
ഇടുക്കി മറയൂരിൽ കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടയിലുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ, ഇൻസ്പെക്ടർ രതീഷ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണം എന്ന് പോലീസ് സംഘടനകൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും, ഈ കാര്യം സാധിച്ചെടുക്കുന്നതിനുള്ള സംഘടനാ ഇടപെടൽ നടത്തുകയും ചെയ്തു. പോലീസ് സംഘടനകളുടെ അഭ്യർത്ഥന പ്രകാരം സംസ്ഥാന പോലീസ് മേധാവിയും സർക്കാരിനോട് ഈ കാര്യം ഉന്നയിച്ചു കൊണ്ട് കത്ത് നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ രാജഗിരി ആശുപത്രിയിൽ, ഡ്യൂട്ടി ക്കിടയിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകരുടെ ചികിത്സാ ചിലവ്പൂർണ്ണമായും ഏറ്റെടുത്തു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥർ ക്ക് പരിക്കേറ്റത് അറിഞ്ഞപ്പോൾ മുതൽ പോലീസ് സംഘടനകൾ കാര്യക്ഷമമായി ഇടപെടുകയും അതിന്റെ ഭാഗമായി ആശുപത്രി അധികൃതരുമായി സംസാരിച്ച് ഇരുവരുടെയും ചികിത്സയ്ക്ക് വേണ്ട പണം മുൻകൂർ ആയി അടയ്ക്കുന്നത് ഒഴിവാക്കുന്നതിന് സംഘടനയ്ക്ക് സാധിച്ചു. ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മികച്ച പരിഗണന ഉറപ്പ് വരുത്തുന്നതിന് സാധിച്ചു.സംസ്ഥാന പോലീസ് മേധാവിയുമായി സംസാരിച്ചതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം റൂറൽ ജില്ലയിലെ പോലീസ് മേധാവിമാർ ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. അടിയന്തിര ചികിത്സാ സഹായമായി അജീഷ് പോളിന് മൂന്നു ലക്ഷം രൂപയും, ഇൻസ്പെക്ടർ രതീഷ് സാറിന് അമ്പതിനായിരം രൂപയും പോലീസ് വെൽ ഫെയർ ബുറോയിൽ നിന്നും അനുവദിക്കുകയുമുണ്ടായി.
ഡ്യൂട്ടിക്കിടയിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചിലവ് പൂർണ്ണമായും ഏറ്റെടുത്ത് ഉത്തരവിറക്കിയ ബഹു. മുഖ്യമന്ത്രിയ്ക്ക് കേരള പോലീസ് അസോസിയേഷന്റെ ഹൃദയാഭിവാദ്യങ്ങൾ
KP പ്രവീൺ,
ജനറൽ സെക്രട്ടറി,
കേരള പോലീസ് അസോസിയേഷൻ.